ഖത്തർ വിദേശകാര്യ മന്ത്രി ഇന്ന് റഷ്യൻ തലസ്ഥാനമായ മോസ്‌കോ സന്ദർശിക്കും

  • 13/03/2022


ദോഹ: ഖത്തർ വിദേശകാര്യ മന്ത്രി മുഹമ്മദ്‌ ബിൻ അബ്ദുൾറഹ്മാൻ ഇന്ന് റഷ്യൻ തലസ്ഥാനമായ മോസ്‌കോ സന്ദർശിക്കും. ഇറാന്റെ ആണവനിലപാടിനെ പറ്റിയും, റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ പറ്റിയും മന്ത്രി ചർച്ചകൾ നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 

റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്റോവുമായും അബ്ദുൾ റഹ്മാൻ അൽതാനി കൂടിക്കാഴ്ച്ച നടത്തും. അതേസമയം, റഷ്യൻ പ്രസിഡന്റ് പുട്ടിനുമായും മന്ത്രി ചർച്ച നടത്താൻ സാധ്യതയുണ്ടെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. 

ഇന്നലെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായും മന്ത്രി ചർച്ച നടത്തിയിരുന്നു. യുക്രൈൻ വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംസാരിച്ച ശേഷമാവും മന്ത്രി മോസ്കോയിലേക്ക് പുറപ്പെടുകയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Related News