ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഖത്തറിന് വീണ്ടും സ്ഥാനം

  • 26/03/2022


ദോഹ : ഗിന്നസ് ബുക്ക് ഓഫ് 
റെക്കോർഡ്സിൽ ഖത്തറിന് വീണ്ടും സ്ഥാനം. ഏറ്റവുമധികം രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ഒന്നിച്ച് യോഗ അഭ്യസിച്ചതിനുള്ള റെക്കോർഡാണ് ഖത്തറിൽ നിന്നുള്ള സംഘം നേടിയത്. ഇന്ത്യൻ സ്പോർട്സ് സെന്ററിന്റെ ആസ്പയർ സോണിൽ, ഇന്ത്യൻ എംബസിയുമായി സംയുക്തമായി സഹകരിച്ചാണ് പരിപാടി നടത്തിയത്. 

114 രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികളാണ് യോഗാഭ്യാസത്തിൽ പങ്കെടുത്തത്. റെക്കോർഡ് നേടിയതിന് പിന്നാലെ ട്വിറ്ററിലൂടെ ഇന്ത്യൻ എംബസിക്ക് അഭിനന്ദനപ്രവാഹമൊഴുകി. ഇന്ത്യയുടെ തനത് സംസ്കാരത്തിന്റെ ഭാഗമായ യോഗയിലൂടെ ലോകറെക്കോർഡ് നേടിയതിൽ സന്തോഷമുണ്ടെന്നായിരുന്നു കേന്ദ്ര വിദേശകാര്യമന്ത്രി ഡോക്ടർ എസ്. ജയശങ്കറിന്റെ പ്രതികരണം. 

ഖത്തർ ഗവൺമെന്റ്, ഇന്ത്യൻ എംബസി, ഐ.സി.സി, പരിപാടിയിൽ പങ്കെടുത്ത വ്യക്തികൾ എന്നിവരെ മന്ത്രി അനുമോദനങ്ങൾ അറിയിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയയും റെക്കോർഡ് ജേതാക്കൾക്ക് ആശംസകൾ നേർന്നു. ചരിത്രപരമായ നേട്ടമെന്ന് റെക്കോർഡിനെ ഇന്ത്യൻ എംബസി വിലയിരുത്തിയത്.

Related News