ഖത്തറിൽ റമദാൻ മാസത്തിൽ ജീവനക്കാർ അഞ്ച് മണിക്കൂർ ജോലി ചെയ്താൽ മതിയെന്ന് ക്യാബിനറ്റ്

  • 30/03/2022



ദോഹ: പൊതുമേഖലയിലെ സ്ഥാപനങ്ങളിലും ഗവണ്മെന്റ് ഏജൻസികളിലും ജോലി ചെയ്യുന്ന ജീവനക്കാർ റമദാനിൽ അഞ്ച് മണിക്കൂർ ജോലി ചെയ്താൽ മതിയെന്ന് ക്യാബിനറ്റ് അറിയിച്ചു. ക്യാബിനറ്റ് കാര്യമന്ത്രി മുഹമ്മദ്‌ ബിൻ അബ്ദുള്ള അൽ സുലൈത്തിയാണ് ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. 

രാവിലെ ഒൻപത് മണി മുതൽ ഉച്ചക്ക് രണ്ട് മണിവരെയാണ് പ്രവർത്തി സമയം. മതിയായ കാരണങ്ങൾ ഉള്ള ജീവനക്കാർക്ക് ഓഫീസിൽ എത്താൻ പത്ത് മണിവരെ വൈകാമെന്നും മന്ത്രാലയം അറിയിച്ചു. ഇത്തരത്തിൽ വൈകി എത്തുന്നവർ അഞ്ചുമണിക്കൂർ ജോലി ചെയ്യേണ്ടതുണ്ട്.

Related News