ഖത്തറിലെ മുഴുവൻ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക്, മാസ്ക് ഇനി മുതൽ നിർബന്ധമല്ലെന്ന് ആരോഗ്യമന്ത്രാലയം

  • 31/03/2022


ദോഹ : രാജ്യത്തെ മുഴുവൻ സ്‌കൂളുകളിലെയും നഴ്‌സറികളിലെയും വിദ്യാർത്ഥികൾക്ക്, മാസ്ക് ഇനി മുതൽ നിർബന്ധമല്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഏപ്രിൽ 3 മുതലാണ് ഈ ഇളവ് പ്രാബല്യത്തിൽ വരിക. അതേസമയം, മാസ്ക് ധരിക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് മാസ്ക് ധരിക്കാമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഖത്തറിലെ കോവിഡ് സാഹചര്യം നിയന്ത്രണവിധേയമായതോടെയാണ് നടപടി. 

അതേസമയം, വാക്സിനേഷൻ സ്വീകരിക്കാത്ത വിദ്യാർത്ഥികൾ ആഴ്ചയിൽ ഒരിക്കൽ ആന്റിജൻ പരിശോധന നടത്തണമെന്ന വ്യവസ്ഥ മാറ്റമില്ലാതെ തുടരും. ഇതുവരെ കോവിഡ് ബാധിച്ചിട്ടില്ലാത്ത കുട്ടികളാണ് വീട്ടിൽ വെച്ച് ആന്റിജൻ പരിശോധന നടത്തേണ്ടത്. ആവശ്യമായ കോവിഡ് മുൻകരുതലുകൾ സ്വീകരിക്കണമെന്നും, ജാഗ്രത കൈവെടിയരുതെന്നും മന്ത്രാലയം വിദ്യാർത്ഥികളോട് നിർദേശിച്ചു.

Related News