ഖത്തറിലെ പ്രമുഖ റസ്റ്റോറന്റായ 'അഫ്‍ഗാന്‍ ബ്രദേഴ്‍സിന്റെ' ഒന്‍പത് ശാഖകള്‍ അടച്ചുപൂട്ടി

  • 02/04/2022



ദോഹ: ഖത്തറിലെ പ്രമുഖ റസ്റ്റോറന്റായ 'അഫ്‍ഗാന്‍ ബ്രദേഴ്‍സിന്റെ' ഒന്‍പത് ശാഖകള്‍, വാണിജ്യ - വ്യവസായ മന്ത്രാലയം അടച്ചുപൂട്ടി. ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളില്‍ ഭക്ഷണത്തിന്റെ വില കൂട്ടിയതിനാണ് നടപടി. രണ്ടാഴ്‍ചത്തേക്കാണ് റസ്റ്റോറന്റുകള്‍ പൂട്ടിയിരിക്കുന്നത്.

ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളില്‍ ഭക്ഷണത്തിന്റെ വില കൂട്ടുക വഴി റസ്റ്റോറന്റ് മെനുവില്‍ മാറ്റം വരുത്തിയതായും അതുവഴി ഉപഭോക്താക്കള്‍ക്ക് വിഭവങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അവസരം പരിമിതപ്പെടുത്തിയതായും മന്ത്രാലയം ട്വീറ്റ് ചെയ്‍തു. വില കൂട്ടുന്നത് സംബന്ധിച്ചുള്ള ചട്ടങ്ങളും നിബന്ധനകളും സ്ഥാപനം പാലിച്ചില്ല. ഒപ്പം ഉപഭോക്താക്കള്‍ക്ക് അവസരങ്ങള്‍ നിഷേധിക്കുകയും ചെയ്‍തുവെന്ന് പ്രസ്‍താവന പറയുന്നു.

റസ്റ്റോറന്റിന്റെ ബര്‍വ വില്ലേജ്, അല്‍ വക്റ, അല്‍ അസിസിയ, അല്‍ റയ്യാന്‍, അല്‍ നസ്‍ര്‍ സ്‍ട്രീറ്റ്, ബിന്‍ ഒമ്റാന്‍, എയര്‍പോര്‍ട്ട് സ്‍ട്രീറ്റ്, ഉമ്മു സലാല്‍ മുഹമ്മദ്, അല്‍ മിര്‍ഗബ് എന്നീ ശാഖകളാണ് അധികൃതര്‍ പൂട്ടിച്ചത്. 

Related News