ഖത്തറിലെ കെനിയൻ അംബാസിഡർ പാഡി.സി.അഹേന്ദ അന്തരിച്ചു

  • 05/04/2022


ദോഹ : ആഫ്രിക്കൻ രാജ്യമായ കെനിയയിൽ നിന്നുള്ള അംബാസിഡർ പാഡി.സി.അഹേന്ദ അന്തരിച്ചു. ഇന്നലെ പുലർച്ചെ 2.53 നായിരുന്നു അന്ത്യം. 2019 ഫെബ്രുവരിയിലാണ് അഹേന്ദ അംബാസിഡറായി ചുമതലയേറ്റത്. 

മാർച്ച്‌ 31 ന് ആരോഗ്യ നില വഷളായതിനെ തുടർന്ന് ഇദ്ദേഹത്തെ ഹമദ് മെഡിക്കൽ കോർപറേഷനിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് മരണം. മൃതദേഹം കെനിയയിൽ എത്തിച്ച് അടക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായി കെനിയൻ എംബസി അധികൃതർ അറിയിച്ചു.

Related News