കുവൈറ്റിനുപിന്നാലെ ബീസ്റ്റിന് ഖത്തറിലും പ്രദർശനവിലക്ക് ഏർപ്പെടുത്തും

  • 10/04/2022



ദോഹ : തമിഴ് സൂപ്പർസ്റ്റാർ വിജയ് നായകനാവുന്ന 'ബീസ്റ്റിന്' കുവൈത്തിലും ഖത്തറിലും പ്രദർശനവിലക്ക് ഏർപ്പെടുത്തുമെന്ന് റിപ്പോർട്ടുകൾ. നെൽസൺ സംവിധാനം ചെയ്ത ആക്‌ഷൻ ചിത്രം ഏപ്രിൽ ഏപ്രിൽ 13 ന് റിലീസ് ആവാനിരിക്കെയാണ് കുവൈത്തിലും ഖത്തറിലും പ്രദർശനവിലക്ക് പ്രഖ്യാപിക്കുന്നത്. 

കുവൈത്തിൽ മാത്രമാണ് നടപടി നിലവിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചതെങ്കിലും, ഖത്തറും ഇതേ നിലപാട് സ്വീകരിക്കുമെന്നാണ് സൂചന. കഥയുടെ ഇതിവൃത്തത്തിൽ മുസ്‌ലിം മതവിശ്വാസികളെ തീവ്രവാദികളായി മുദ്രകുത്തുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വിലക്ക്. 

സൺ പിക്‌ച്ചേഴ്സ് നിർമിക്കുന്ന ബീസ്റ്റിലെ അറബിക് കുത്തുപാട്ട് ഇതിനോടകം ഹിറ്റായിരുന്നു. നഗരത്തിലെ പ്രമുഖ മാൾ തീവ്രവാദികൾ കയ്യിലാക്കുന്നതും ബന്ദികളെ രക്ഷിക്കാൻ വിജയ് രക്ഷകനായി എത്തുന്നതുമാണ് ചിത്രത്തിന്റെ കഥയെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഇതാദ്യമായല്ല ഒരു തമിഴ് ചിത്രത്തിനെതിരെ ജി.സി.സി രാജ്യങ്ങൾ വിലക്ക് ഏർപ്പെടുത്തുന്നത്. നേരത്തെ, വിഷ്ണു വിശാൽ നായകനായ എഫ്.ഐ.ആർ എന്ന ചിത്രത്തിനും സമാനമായ കാരണത്താൽ പ്രദർശനവിലക്ക്

Related News