ബാക്ടീരിയയുടെ സാന്നിധ്യം: കിൻഡർ ചോക്കലേറ്റുകൾ ഖത്തറിൽ തുടർന്നും ലഭിക്കും

  • 11/04/2022



ദോഹ : ഇറ്റാലിയൻ ചോക്കലേറ്റ് നിർമാതാക്കളായ ഫെററോയുടെ കിൻഡർ ചോക്കലേറ്റുകൾ ഖത്തറിൽ തുടർന്നും ലഭിക്കും. ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാവുന്ന സാൽമൊണെല്ല ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടെന്ന സംശയത്തെ തുടർന്നാണ് ഇവയ്ക്ക് ഖത്തറിലെ വിപണിയിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ, പിന്നീട് നടത്തിയ പരിശോധനയിൽ ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. 

ഇന്ത്യ, ജർമനി, ഇറ്റലി, ഇംഗ്ലണ്ട്, ഫ്രാൻസ്, പോളണ്ട്, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിലെ വിപണിയിൽ നിന്നും ശേഖരിച്ച 51 സാമ്പിളുകളാണ് ലാബുകളിൽ പരിശോധിച്ചത്. ബെൽജിയത്തിൽ നിന്നുള്ള കിൻഡർ സർപ്രൈസ് എന്ന ബ്രാൻഡിൽ മാത്രം ഇപ്പോഴും അവ്യക്തത തുടരുന്നതിനാൽ ഈ ചോക്കലേറ്റിന് തുടർന്നും താൽകാലിക നിരോധനം ഏർപ്പെടുത്തും. അതേസമയം, കിൻഡറിന്റെ മറ്റ് ചോക്കലേറ്റുകൾ വിപണിയിൽ ലഭ്യമാവും.

Related News