ഓൺ അറൈവൽ വിസക്കാർക്ക് ഹോട്ടൽ ബുക്കിംഗ് "ഡിസ്കവർ ഖത്തറി"ലൂടെ മുൻകൂട്ടി നടത്തണമെന്ന് ഖത്തർ

  • 14/04/2022


ദോഹ : ഇന്ത്യ, ഇറാൻ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്ന ഓൺ അറൈവൽ വിസക്കാർക്ക്, രാജ്യത്ത് തങ്ങുന്ന അത്രയും ദിവസത്തെ ഹോട്ടൽ ബുക്കിംഗ് "ഡിസ്കവർ ഖത്തറി"ലൂടെ മുൻകൂട്ടി നടത്തണമെന്ന നിയമം ഖത്തർ നടപ്പിലാക്കുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇത്തരമൊരു നീക്കം തുടങ്ങിയിരുന്നെങ്കിലും, പ്രവാസികളുടെ എതിർപ്പിന് പിന്നാലെ ഹോട്ടൽ ബുക്ക് ചെയ്യാനുള്ള ലിങ്ക് "ഡിസ്കവർ ഖത്തറി"ന്റെ വെബ്‌സൈറ്റിൽ നിന്നും എടുത്തുകളഞ്ഞിരുന്നു.

ഹോട്ടൽ ബുക്ക് ചെയ്യാനുള്ള ലിങ്കിനൊപ്പം, കൂടുതൽ വിവരങ്ങൾക്ക് ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെടണമെന്നും ഡിസ്കവർ ഖത്തറിന്റെ വെബ്‌സൈറ്റിൽ നിർദേശമുണ്ട്. ഇതിനായി ലിങ്കും നൽകിയിട്ടുണ്ട്. ഈ ലിങ്കിലൂടെ മന്ത്രാലയവുമായി ബന്ധപ്പെട്ടാൽ, ഓരോ രാജ്യങ്ങളിൽ നിന്നുമുള്ള വിദേശികൾക്ക് വിവിധ വിസകൾ അനുവദിക്കുന്നത് ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ലഭിക്കും. 

ഹോട്ടൽ ബുക്കിങ് നിർബന്ധമാണോ എന്ന് അന്വേഷിച്ചപ്പോൾ, "ഇഹ്തിറാസിൽ ബുക്കിംഗ് നിർബന്ധമാണ് എന്നാണ് പറയുന്നത് എങ്കിൽ ബുക്ക് ചെയ്യുക തന്നെ വേണ്ടി വരുമെന്നാണ്" ഡിസ്കവർ ഖത്തറിന്റെ നിലപാട്. ഇന്ന് മുതൽ ഓൺ അറൈവൽ വിസയ്ക്കായി അപേക്ഷിക്കുന്നവർ ഹോട്ടൽ റൂമും ബുക്ക് ചെയ്യേണ്ടി വരും.

Related News