ഖത്തറിൽ ഇന്നു മുതൽ മാസ്‌ക് ഉൾപ്പെടെ വ്യവസ്ഥകളിൽ പുതിയ ഇളവുകൾ പ്രാബല്യത്തിലാകും

  • 21/05/2022



ദോഹ: ഖത്തറിൽ ഇന്നു മുതൽ മാസ്‌ക് ഉൾപ്പെടെ വ്യവസ്ഥകളിൽ പുതിയ ഇളവുകൾ പ്രാബല്യത്തിലാകും. കോവിഡിന്റെ നിയന്ത്രണങ്ങളിൽ നിന്ന് ജനജീവിതം കൂടുതൽ സ്വതന്ത്രമാക്കി കൊണ്ടുള്ളതാണ് പുതിയ ഇളവുകൾ.

ഇന്നു മുതൽ അടഞ്ഞ പൊതുസ്ഥലങ്ങളിൽ പ്രവേശനത്തിന് കോവിഡ് വാക്‌സിനേഷൻ അല്ലെങ്കിൽ ഇമ്യൂൺ സ്‌റ്റാറ്റസ് ആവശ്യമില്ല. മൊബൈൽ ഫോണിൽ ഇഹ്‌തെറാസിൽ ഗ്രീൻ ഹെൽത്ത് സ്‌റ്റാറ്റസ് മാത്രം മതിയാകും. വാക്‌സിനെടുക്കാത്തവർക്ക് പൊതുകേന്ദ്രങ്ങളിൽ പ്രവേശനത്തിന് റാപ്പിഡ് ആന്റിജൻ പരിശോധനയും ആവശ്യമില്ല.

രാജ്യത്തെ കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതിനാൽ ഞായറാഴ്ച മുതൽ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയുള്ള കോവിഡ് പ്രതിദിന കണക്കുകളുടെ അപ്‌ഡേറ്റുകൾ ഉണ്ടാകില്ല. പകരം എല്ലാ തിങ്കളാഴ്ചകളിലും പ്രതിവാര റിപ്പോർട്ട് പ്രസിദ്ധീകരിക്കും. 

Related News