താൽക്കാലിക തൊഴിൽ വീസകൾക്കുള്ള റിക്രൂട്ട്‌മെന്റ് അപേക്ഷകൾ ഇനി ഓൺലൈനിൽ

  • 04/06/2022



ദോഹ: താൽക്കാലിക തൊഴിൽ വീസകൾക്കുള്ള റിക്രൂട്ട്‌മെന്റ് അപേക്ഷകൾ ഉൾപ്പെടെ 4 പുതിയ ഇ-സേവനങ്ങൾ കൂടി ലഭ്യമാക്കി തൊഴിൽ മന്ത്രാലയം. 4 തരത്തിലുള്ള തൊഴിലാളി റിക്രൂട്ട്‌മെന്റ് അപേക്ഷകൾ ഓൺലൈൻ വഴി നൽകാം. ഓട്ടമേഷൻ വ്യവസ്ഥകൾ പാലിക്കുന്നവയാണെങ്കിൽ സർക്കാർ ഏജൻസികളുടെ റിക്രൂട്ട്‌മെന്റ് അപേക്ഷകൾക്ക് ഓട്ടമാറ്റിക്കായി അനുമതി ലഭിക്കും.

നടപടി ക്രമങ്ങളിലും കുറവു വരും. സേവന ഇടപാടുകൾ വേഗത്തിലാക്കാനും പ്രവർത്തനകാര്യക്ഷമത ഉറപ്പാക്കാനുമുള്ള ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായാണിത്. വരും നാളിലായി കൂടുതൽ ഇ-സേവനങ്ങൾ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് മന്ത്രാലയം. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ നിലവിൽ 47 ഇ-സേവനങ്ങളാണ് പൊതുജനങ്ങൾക്ക് ലഭിക്കുന്നത്.

Related News