ചട്ടങ്ങൾ ലംഘിച്ചു പ്രവർത്തിച്ച 3 റസ്റ്ററന്റുകൾ താൽക്കാലികമായി അടച്ചു

  • 06/06/2022



ദോഹ: ചട്ടങ്ങൾ ലംഘിച്ചു പ്രവർത്തിച്ച 3 റസ്റ്ററന്റുകൾ താൽക്കാലികമായി അടച്ചു. അൽ റയാൻ, ദോഹ നഗരസഭാ അധികൃതർ നടത്തിയ പരിശോധനയിലാണ് നടപടി.

മാനുഷിക ഭക്ഷ്യ നിയന്ത്രണം സംബന്ധിച്ച 1990 ലെ 8-ാം നമ്പർ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്നാണിത്.

അൽ റയാനിലെ കീർത്തി റസ്റ്ററന്റ് 7 ദിവസത്തേക്കും ദോഹ നഗരസഭയിലെ ഇവാൻസ് കഫ്‌തേരിയ 7 ദിവസത്തേക്കും പെട്രാ കിച്ചൻ 30 ദിവസത്തേക്കുമാണ് അടപ്പിച്ചത്.

Related News