മൂന്നു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ത്യന്‍ ഉപരാഷ്ട്രപതി ഖത്തറിൽ നിന്നും മടങ്ങി

  • 07/06/2022



ദോഹ: മൂന്നു ദിവസത്തെ ഖത്തര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ത്യന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഡല്‍ഹിക്കു മടങ്ങി. ദോഹ വിമാനത്താവളത്തില്‍ ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖിയാണ് യാത്രയയ്ക്കാന്‍ എത്തിയത്. ഇന്ത്യന്‍ സ്ഥാനപതി ഡോ.ദീപക് മിത്തല്‍, എംബസി ഉദ്യോഗസ്ഥര്‍ എന്നിവരും വിമാനത്താവളത്തില്‍ എത്തിയിരുന്നു.

ഉപരാഷ്ട്രപതിക്കൊപ്പം അദ്ദേഹത്തിന്റെ പത്‌നി എം.ഉഷയും ഖത്തര്‍ സന്ദര്‍ശനത്തിൽ ഒപ്പമുണ്ടായിരുന്നു. കേന്ദ്രആരോഗ്യ,കുടുംബക്ഷേമ സഹമന്ത്രി ഡോ.ഭാരതി പ്രവീണ്‍ പവാര്‍, രാജ്യസഭാംഗങ്ങളായ സുശീല്‍ കുമാര്‍ മോഡി, വിജയ് പാല്‍ സിങ് ടമര്‍, ലോകസഭാംഗം പി.രവീന്ദ്രനാഥ് എന്നിവരാണ് ഉപരാഷ്ട്രപതിയുടെ ഉന്നതതല പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നത്.

Related News