ഖത്തര്‍ എയര്‍വേയ്‌സിന്റെ ഷാര്‍ജയില്‍ നിന്നുള്ള സര്‍വീസുകളുടെ എണ്ണം ഉയര്‍ത്തും

  • 09/06/2022



ദോഹ: ഖത്തര്‍ എയര്‍വേയ്‌സിന്റെ ഷാര്‍ജയില്‍ നിന്നുള്ള സര്‍വീസുകളുടെ എണ്ണം ഉയര്‍ത്തും. ജൂണ്‍ 15 മുതല്‍ പ്രതിദിന സര്‍വീസുകളുടെ എണ്ണം മൂന്നാക്കും. ഖത്തര്‍ എയര്‍വേയ്‌സ് അധികൃതര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

അബുദാബിയില്‍ നിന്നുള്ള പ്രതിദിന സര്‍വീസുകളുടെ എണ്ണം ജൂലൈ 15 മുതലും വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ മാസം 15 മുതല്‍ സൗദിയിലെ നഗരങ്ങളിലേക്കുള്ള പ്രതിദിന സര്‍വീസുകളും വര്‍ധിപ്പിച്ചിട്ടുണ്ട്. ദമ്മാം, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള പ്രതിദിന സര്‍വീസുകളുടെ എണ്ണം മൂന്നില്‍ നിന്ന് നാലായി ഉയര്‍ത്തി. മദീനയിലേക്ക് നിലവിലെ രണ്ട് സര്‍വീസുകള്‍ മൂന്നാക്കുകയും ചെയ്യും. 

Related News