വ്യാജ ഉൽപന്നങ്ങൾ വിറ്റഴിച്ച 12 ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കെതിരെ നടപടി

  • 15/06/2022



ദോഹ:∙ രാജ്യാന്തര ബ്രാൻഡുകളുടെ പേരിൽ വ്യാജ ഉൽപന്നങ്ങൾ വിറ്റഴിച്ച 12 ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കെതിരെ നടപടി. ആഭ്യന്തര മന്ത്രാലയത്തിലെ സാമ്പത്തിക-സൈബർ കുറ്റകൃത്യ പ്രതിരോധ വകുപ്പിന്റെ സഹകരണത്തോടെ വാണിജ്യ-വ്യവസായ മന്ത്രാലയമാണ് നടപടി സ്വീകരിച്ചത്.

രാജ്യാന്തര ബ്രാൻഡുകളുടെ പേരിൽ വ്യാജ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുകയും വിൽപന നടത്തുകയും ചെയ്ത അക്കൗണ്ടുകൾക്കെതിരെയാണ് നടപടി എടുത്തത്. ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനമാണ് ഇത്തരം നടപടികൾ.

രാജ്യത്തെ ജനങ്ങൾ ബൗദ്ധിക സ്വത്തവകാശ നിയമവ്യവസ്ഥകൾ പാലിക്കണമെന്നും അവകാശങ്ങളെ ലംഘിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നത് ശിക്ഷാർഹമാണെന്നും അധികൃതർ ഓർമപ്പെടുത്തി.

Related News