വേൾഡ് കോംപറ്റിറ്റീവ്നസ് ഇയർബുക്ക് 2022-ൽ ഖത്തർ 18-ാം സ്ഥാനത്ത്

  • 17/06/2022



ദോഹ: സ്വിറ്റ്സർലൻഡിലെ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് (ഐഎംഡി) വർഷം തോറും പ്രസിദ്ധീകരിക്കുന്ന വേൾഡ് കോംപറ്റിറ്റീവ്നസ് ഇയർബുക്ക് 2022-ൽ ഖത്തർ 64 രാജ്യങ്ങളിൽ 18-ാം സ്ഥാനത്ത്. ഉയർന്ന വികസിത സമ്പദ്‌വ്യവസ്ഥയുള്ളവയാണ് ഈ രാജ്യങ്ങളിൽ മിക്കതും.

ഐഎംഡിക്ക് ലഭിച്ച ദേശീയ സ്ഥിതിവിവരക്കണക്കുകളും ഖത്തറിന്റെ സാമ്പത്തിക മത്സരാധിഷ്ഠിത ശേഷിയെകുറിച്ച് വിവിധ ബിസിനസ് മാനേജർമാരുമായി നടത്തിയ സാംപിൾ സർവേയുടെ ഫലവും അടിസ്ഥാനമാക്കിയാണ് റാങ്കിങ്.

റിപ്പോർട്ടിൽ ഖത്തർ ഉയർന്ന സ്ഥാനം നേടിയ മേഖലകൾ ചുവടെ. (റാങ്ക് ബ്രാക്കറ്റിൽ)

സാമ്പത്തിക പ്രകടനം (9-ാംറാങ്ക്)

സർക്കാർ കാര്യക്ഷമത (7)

ബിസിനസ് കാര്യക്ഷമത (14).

അടിസ്ഥാന സൗകര്യവികസനത്തിൽ റാങ്ക് (38) മെച്ചപ്പെടുത്തി. ഖത്തറിന്റെ കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക്, ഗവൺമെന്റ് സബ്‌സിഡികൾ, സൈബർ സുരക്ഷ, സുശക്തമായ ബജറ്റ്, സ്ഥിര മൂലധന രൂപീകരണം, സംരംഭകത്വം, വലിയ ഡേറ്റകളുടെ വിശകലനവും ഉപയോഗവും എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങൾ റാങ്കിങ് ഉയരാൻ സഹായിച്ചു.

ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്‌മന്റ് ഡവലപ്‌മെന്റ് പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ സഹകരണത്തോടെയാണ് മത്സരക്ഷമത വിലയിരുത്തിയത്.

Related News