ഖത്തർ സെൻട്രൽ ബാങ്ക് നിക്ഷേപ നിരക്ക് ഉയർത്തി

  • 17/06/2022


ദോഹ:∙ ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) നിക്ഷേപ നിരക്ക് (ക്യുസിബിഡിആർ) 75 അടിസ്ഥാന പോയിന്റ് ഉയർത്തി 2.25 ശതമാനമാക്കുമെന്ന് പ്രഖ്യാപിച്ചു. ക്യുസിബി ബാങ്കിന്റെ വായ്പ നിരക്ക് (ക്യുസിബിഎൽആർ) 50 പോയിന്റ് ഉയർത്തി 3.25 ശതമാനവുമായി. 

ക്യുസിബി (ക്യുസിബി റിപ്പോ നിരക്ക്) 75 പോയിന്റ് ഉയർത്തി 2.50% ആക്കാൻ തീരുമാനിച്ചു. പ്രാദേശികവും രാജ്യാന്തരവുമായ സാമ്പത്തിക പ്രവണത അടിസ്ഥാനമാക്കിയാണ് പലിശ നിരക്ക് ഉയർത്തിയതെന്ന് ക്യുസിബി അറിയിച്ചു.

Related News