ഖത്തർ ലോകകപ്പിന് മുന്നോടിയായി ലൈംഗിക നിരോധനം: അവിവാഹിതരായ കാണികൾക്കാണ് വിലക്ക് ഏർപ്പെടുത്തി

  • 22/06/2022




ദോഹ : 2022 ലെ ഖത്തർ ലോകകപ്പിന് മുന്നോടിയായി ലൈംഗിക നിരോധനം നടപ്പിലാക്കാൻ ഖത്തർ തീരുമാനിച്ചു. അവിവാഹിതരായ കാണികൾക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. ഇവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി തെളിഞ്ഞാൽ ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കും. അവിവാഹിതരായ സ്ത്രീ പുരുഷൻമാർക്ക് ഷെയർ ചെയ്ത് റൂം വാടകയ്ക്ക് എടുക്കുവാനും വിലക്കുണ്ട്. വ്യത്യസ്ത കുടുംബപ്പേരുകളുള്ള അവിവാഹിതരെ ബുക്കിംഗിൽ നിന്നും വിലക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

മറ്റു രാജ്യങ്ങളിൽ ലോകകപ്പുകൾ നടക്കുന്നത് പോലെ മത്സരങ്ങൾക്ക് ശേഷമുള്ള മദ്യപാന പാർട്ടികളും ഖത്തറിൽ അനുവദിക്കില്ല. നിയമവിരുദ്ധ പ്രവർത്തികൾക്ക് പിടിക്കപ്പെട്ടാൽ കർശനവും ഭയാനകവുമായ പ്രത്യാഘാതങ്ങളെ നേരിടേണ്ടി വരും എന്ന മുന്നറിയിപ്പാണ് അധികാരികൾ നൽകുന്നത്. വിവാഹത്തിന് മുൻപ് ലൈംഗിക ബന്ധം വിലക്കുന്ന രാജ്യമാണ് ഖത്തർ. ലോകകപ്പ് ആരാധകരും ഇതിൽ നിന്ന് ഒരു തരത്തിലും ഒഴിവാക്കപ്പെട്ടിട്ടില്ല. 

ഖത്തറിനും പൊതു നിയമത്തിൽ പരസ്യമായി മദ്യപിക്കുന്നത് വിലക്കിയിട്ടുമുണ്ട്. പൊതുസ്ഥലത്ത് ശരീരം ശരിയായി മറയ്ക്കപ്പെടാത്ത വസ്ത്രം ധരിക്കുന്നതും കുറ്റകരമാണ്. പുരുഷന്മാരും സ്ത്രീകളും പരസ്യമായി സ്‌നേഹം പ്രകടിപ്പിക്കുന്നതിനും ഇവിടെ വിലക്കുണ്ട്. എന്നാൽ ലോകക്കപ്പിന്റെ സമയത്ത് ചില നിയമങ്ങൾ ഖത്തർ ലഘൂകരിക്കും എന്നും കരുതുന്നവരുണ്ട്.

Related News