രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തര്‍ അമീര്‍ ഈജിപ്തില്‍

  • 25/06/2022


ദോഹ: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ഈജിപ്തില്‍. കെയ്‌റോ വിമാനത്താവളത്തിലെത്തിയ ഖത്തര്‍ അമീറിനെ ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ഫത്താ അല്‍ സിസി സ്വീകരിച്ചു. 

പരസ്പര സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള വിവിധ മാര്‍ഗങ്ങള്‍ ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ ചര്‍ച്ച ചെയ്യും. ഇരു രാജ്യങ്ങള്‍ക്കും പൊതു താല്‍പ്പര്യമുള്ള മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിഷയങ്ങള്‍ ചര്‍ച്ചയാകും. 

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി അവസാനമായി ഈജിപ്ത് സന്ദര്‍ശിച്ചത് 2015ലാണ്. ദീര്‍ഘകാലമായുള്ള ഖത്തര്‍-ഈജിപ്ത് പ്രശ്‌നങ്ങള്‍ കഴിഞ്ഞ വര്‍ഷമാണ് അവസാനിച്ചത്. ഇതിന് ശേഷമുള്ള അമീറിന്റെ ആദ്യ ഈജിപ്ത് സന്ദര്‍ശനമാണിത്. 

Related News