ജൂലൈ ഒൻപത് വലിയ പെരുന്നാൾ സാധ്യതയെന്ന് ഖത്തർ കലണ്ടർ

  • 28/06/2022



ദോഹ: ഖത്തറിൽ ഈദുൽ അദ്ഹ (വലിയ പെരുന്നാൾ) ജൂലൈ ഒൻപത് ശനിയാഴ്ചയാകാനാണ് സാധ്യതയെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു.

അതേസമയം ഇസ്ലാമികകാര്യ മന്ത്രാലയത്തിലെ മാസപ്പിറവി കമ്മിറ്റിയാണ് പെരുന്നാൾ ഔദ്യോഗികമായി പ്രഖ്യാപിക്കുക. മാസപ്പിറവി കാണുന്നതിനനുസരിച്ചാണ് അറബിക് മാസം നിശ്ചയിക്കുന്നത്.

ദുൽ ഹജ്ജ് മാസം ഒന്നാം തിയ്യതി ജൂൺ 30 (വ്യാഴാഴ്ച) ന് ആയിരിക്കാനാണ് സാധ്യതയെന്നും ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു.

Related News