കള്ളപ്പണം വെളുപ്പിക്കാൻ ആഡംബര കാറുകൾ വാങ്ങി വിദേശത്തേക്ക് കടത്തി: ഏഴ് അറബ് വംശജർ അറസ്റ്റിൽ

  • 13/07/2022




ദോഹ : സാമ്പത്തിക കുറ്റകൃത്യം നടത്തിയ ഏഴ് അറബ് വംശജരെ അറസ്റ്റ് ചെയ്തതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സാമ്പത്തിക, സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള വകുപ്പാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

അനധികൃതമായി നേടിയ പണം വെളുപ്പിക്കാൻ ആഡംബര കാറുകൾ വാങ്ങി വിദേശത്തേക്ക് കടത്തുകയാണ് ഇവർ ചെയ്തിരുന്നതെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു. പെർമിറ്റുകൾ ശരിയാക്കിയ ശേഷം, രാജ്യത്തിന് പുറത്തേക്ക് കയറ്റുമതി ചെയ്യാൻ തയ്യാറായ ഏഴ് വാഹനങ്ങളും മന്ത്രാലയം പിടിച്ചെടുത്ത് പബ്ലിക് പ്രോസിക്യൂഷനിൽ ഹാജരാക്കി. ഇതിന്റെ വീഡിയോ മന്ത്രാലയം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

മറ്റു നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും മന്ത്രാലയം വ്യക്തമാക്കി.

Related News