നടപ്പാത ഇടിഞ്ഞുവീണു കാല്‍നട യാത്രക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വൈറല്‍ വീഡിയോ

  • 06/08/2022

ന്യൂഡല്‍ഹി: നടപ്പാത ഇടിഞ്ഞുവീണതില്‍ നിന്ന് കാല്‍നട യാത്രക്കാരന്‍ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ഇതിന്‍റെ ദൃശ്യങ്ങള്‍ വൈറലായി. വ്യവസായിയായ ആനന്ദ് മഹീന്ദ്രയാണ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

കാല്‍നടയാത്രക്കാരന്‍ ഒരു കടയിലേക്കു കയറുന്നതിനായി നടപ്പാത കുറുകെ കടക്കുകയായിരുന്നു. യാത്രക്കാരന്‍ ചവിട്ടിയപ്പോള്‍ തന്നെ നടപ്പാത ചെറുതായി ഇളകുന്നുണ്ട്. എന്നാല്‍ ഇയാള്‍ മറുവശത്തേക്കു കടന്ന നിമിഷം തന്നെ സ്ലാബുകള്‍ ഇടിഞ്ഞ് നടപ്പാത ഓടയിലേക്കു പതിക്കുന്നതാണ് ദൃശ്യത്തിലുള്ളത്.  സംഭവം കണ്ട് ആളുകള്‍ ഓടിക്കൂടുന്നതും വിഡിയോയില്‍ കാണാം.  

Related News