ബദർ അൽ സമാ മെഡിക്കൽ സെന്ററിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു

  • 11/09/2022

കുവൈത്ത് സിറ്റി: ഫർവാനിയയിലെ ബദർ അൽ സമാ മെഡിക്കൽ സെന്ററിൽ പൊന്നോണം വിപുലമായി ആഘോഷിച്ചു. ബദർ കുടുംബത്തിനൊപ്പം ഡോ. രാജശേഖരൻ നിലവിളക്ക് കൊളുത്തി. മെഡിക്കൽ സെന്ററിന്റെ കവാടത്തിൽ ഏറെ മനോഹരമായി പൂക്കളം ക്രമീകരിച്ചിരുന്നു. ഓണാഘോഷത്തിന്റെ ഭാ​ഗമായി ജീവനക്കാർക്ക് സദ്യയും ഉണ്ടായിരുന്നു. തുടർന്ന് ആഘോഷത്തിന്റെ മാറ്റുകൂട്ടി മെഡിക്കൽ സെന്റർ ഓഡിറ്റോറിയത്തിൽ കലാ പരിപാടികളും അരങ്ങേറി. 

ബ്രാഞ്ച് മാനേജർ അബ്‍ദുൾ റസാഖ് ആണ് സ്വാ​ഗതം പറഞ്ഞത്. കേരളത്തിലെ ഏറ്റവും പുരാതനമായ നൃത്തരൂപങ്ങളിൽ ഒന്നായ തിരുവാതിരയുടെ അവതരണം ചടങ്ങിന്റെ മുഖ്യ ആകർഷണം ആയിരുന്നു. ഓണത്തിന്റെ പ്രസക്തിയെ കുറിച്ച് ജീവനക്കാരുടെ തന്നെ നാടകവുമുണ്ടായിരുന്നു. വടം വലി, നാരങ്ങ് സ്പൂൺ റേസ്, തുടങ്ങിയ വിവിധങ്ങളായ ഓണക്കളികളും തുടർന്ന് നടന്നു. ബദർ അൽ സമയിലെ ഡോ. രാജശേഖരൻ (യൂറോളജിസ്റ്റ്), അഷ്‌റഫ് ആയൂർ (പ്രൊമോട്ടർ) എന്നിവർ എല്ലാ ജീവനക്കാർക്കും ഓണസന്ദേശം നൽകി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News