പ്ലാസ്റ്റിക് ഫിംഗർപ്രിന്റ് വഴി വ്യാജമായ ഹാജർ; കുവൈത്തിൽ നൂറോളം ജീവനക്കാർ ശമ്പളം തിരികെ നൽകി

  • 11/09/2022

കുവൈത്ത് സിറ്റി: ഒരു സർക്കാർ ഏജൻസിയിൽ ജോലി ചെയ്യുന്ന നൂറോളം ജീവനക്കാർ പബ്ലിക് പ്രോസിക്യൂഷൻ മുഖേന അവരുടെ ശമ്പളം  ട്രഷറിയിലേക്ക് തിരികെ നൽകി. പ്ലാസ്റ്റിക് ഫിംഗർപ്രിന്റ് വഴി വ്യാജമായി ഹാജരിൽ വിരലടയാളം പതിച്ച  കേസിലേക്ക് അവരെ റഫർ ചെയ്തതിന് പിന്നാലെയാണിത്. പ്രോസിക്യൂഷൻ ആരോപണവിധേയരയെ കുറിച്ച് അന്വേഷണം നടത്തിയിരുന്നു. അവരെ തടങ്കലിൽ വയ്ക്കാനുള്ള തീരുമാനത്തിലേക്കാണ് എത്തിയിരുന്നത്. 

ഇതോടെ അവർ ആ കാലയളവിൽ ജോലി ചെയ്തില്ലെന്ന് സമ്മതിച്ച് ശമ്പളം തിരികെ നൽകാൻ മുൻകൈയെടുക്കുകയായിരുന്നു. കോടതിയിൽ അവർക്കെതിരായ ശിക്ഷകൾ കുറയുമെന്ന് പ്രതീക്ഷിച്ചാണ് ഈ നടപടി. ജോലിയില്ലാതെ ശമ്പളം വാങ്ങിയെന്ന കുറ്റത്തിന് പ്രതികൾ നിലവിൽ വിചാരണ നേരിടുകയാണ്. പബ്ലിക് പ്രോസിക്യൂഷൻ അവരെ വിട്ടയച്ച ശേഷം അവർക്കെതിരായ ശിക്ഷകൾ കുറയ്ക്കണമെന്ന് ആവശ്യപ്പെടും. അത്തരം കേസുകളിൽ പ്രതികൾ ലഭിച്ച ശമ്പളം തിരികെ നൽകിയതിനാൽ ശിക്ഷയിൽ നിന്ന് നേരത്തെ ഒഴിവാക്കപ്പെട്ടിരുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News