കുവൈത്തിൽ നിന്നുള്ള ക‌ടലാമ ഖത്തറിലെത്തി, യുഎഇ ലക്ഷ്യമാക്കി നീങ്ങുന്നു; ഏപ്രിലിൽ തിരികെയെത്തുമെന്ന് വിലയിരുത്തൽ

  • 13/09/2022

കുവൈത്ത് സിറ്റി: ഓ​ഗസ്റ്റ് 20ന് ഖാറൂഹ് ദ്വീപിൽ നിന്ന് പുറപ്പെട്ട പരിസ്ഥിതി പബ്ലിക് അതോറിറ്റിയുടെ ട്രാക്കിംഗ് ഉപകരണങ്ങൾ ഘടപ്പിപ്പിച്ച കടലാമകളുടെ  റീഡിം​ഗ് വിവരങ്ങൾ പുറത്ത്. അവയിലൊന്ന് ഏകദേശം 600 കിലോമീറ്റർ ദൂരം സഞ്ചരിച്ച് തെക്ക് അറബ് എമിറേറ്റ്സ് ലക്ഷ്യമാക്കി ഖത്തറി ടെറിട്ടോറിയൽ ജലത്തിൽ എത്തിയതായാണ് വിവരങ്ങൾ. അടുത്ത ഏപ്രിലിൽ ആരംഭിച്ച് എല്ലാ വർഷവും ഓഗസ്റ്റ് ആദ്യം വരെ തുടരുന്ന പ്രജനന കാലത്ത് ആമകൾ ഖാറൂഹ് ദ്വീപിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റി സാങ്കേതിക വിഭാ​​ഗം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. അബ്‍ദുള്ള അൽ സൈദാൻ പറഞ്ഞു.

അതിന്റെ സ്വാഭാവിക ആവാസകേന്ദ്രമായി കണക്കാക്കപ്പെടുന്ന ദ്വീപിൽ മുട്ടയിടാനായി ആമകൾ എത്തും. കുവൈത്തിലെയും പ്രാദേശിക ജലാശയങ്ങളിലെയും വെള്ളത്തിലാണ് രണ്ട് കടലാമകളെയും ട്രാക്ക് ചെയ്യുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ആദ്യത്തെ ആമയ്ക്ക് 30 കിലോഗ്രാം ഭാരമുണ്ടെന്നും വലുതിന് 40 കിലോഗ്രാം ഭാരമുണ്ടെന്നും അൽ സൈദാൻ ചൂണ്ടിക്കാട്ടി. ചെറിയ ആമയുടെ ട്രാക്കിംഗ് ഉപകരണങ്ങളുടെ റീഡിംഗുകൾ  നിരീക്ഷിച്ചപ്പോൾ അത് കുവൈത്ത് ഉൾക്കടലിലേക്ക് മടങ്ങുകയും ഇന്നലെ അതിൽ നിന്ന് പുറത്തുകടക്കുകയും 300 മുതൽ 400 കിലോമീറ്റർ വരെ യാത്ര ചെയ്യുകയും ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News