ജലീബ് അൽ ഷുവൈക്ക് മേഖലയിൽ വാണിജ്യ സമുച്ചയങ്ങളിൽ പരിശോധന നടത്തി കുവൈറ്റ് മാൻ പവർ അതോറിറ്റി

  • 13/09/2022

 
കുവൈത്ത് സിറ്റി: ജലീബ് അൽ ഷുവൈക്ക് മേഖലയിൽ വാണിജ്യ പ്രവർത്തങ്ങൾക്കായി വാടകയ്ക്ക് നൽകിയിട്ടുള്ള സമുച്ചയങ്ങളിൽ പരിശോധന നടത്തി മാൻപവർ അതോറിറ്റി. ഈ വർഷം, തൊഴിൽ നിയമം, പ്രവർത്തനത്തിന്റെ അഭാവം, തൊഴിലാളികളുടെ യഥാർത്ഥ ആവശ്യം ഇല്ലാത്ത സാഹചര്യം തുടങ്ങി സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 1,000 ലംഘനങ്ങൾ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഇൻവെസ്റ്റിഗേഷനിലേക്ക് റഫർ ചെയ്തിട്ടുണ്ട്. മാൻപവർ അതോറിറ്റി ഡയറക്ടർ ജനറൽ ഡോ. മുബാറക് അൽ അസ്മിയാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

സംയുക്ത പരിശോധന കമ്മിറ്റി സംഘം, വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാത്ത 80 ഓളം സ്ഥാപനങ്ങളുടെ നിയമലംഘനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നേട്ടീസ് നൽകി. കൂടാതെ പ്ര്വർത്തനങ്ങൾ നടക്കുന്നില്ലെന്ന് പരിശോധനയിൽ ഉറപ്പ് വരുത്തിയ ശേഷം ലൈസൻസ് ഫയൽ റദ്ദ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുമായും വാണിജ്യ മന്ത്രാലയവുമായും വിവരങ്ങൾ കൈമാറ്റം ചെയ്യുന്നതിലൂടെ മാൻപവർ അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വാണിജ്യ പ്രവർത്തനങ്ങൾ നിയമം ലംഘിക്കുന്നതും അവരുടെ ഫയലുകളിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ എണ്ണവും കണക്കാക്കാനാകുമെന്നും അൽ അസ്മി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News