ജപ്പാനിലെ ഇന്ത്യയുടെ അംബാസഡറായി സിബി ജോർജിനെ നിയമിച്ചു

  • 13/09/2022

കുവൈറ്റ് സിറ്റി : മുതിർന്ന നയതന്ത്രജ്ഞനായ സിബി ജോർജിനെ ജപ്പാനിലെ അടുത്ത ഇന്ത്യൻ അംബാസഡറായി തിങ്കളാഴ്ച നിയമിച്ചു. 1993 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായ ജോർജ്ജ് നിലവിൽ കുവൈത്തിലെ ഇന്ത്യൻ അംബാസഡറാണ്. സഞ്ജയ് കുമാർ വർമയിൽ നിന്നാണ് ജപ്പാനിലെ ഇന്ത്യൻ പ്രതിനിധിയായി അദ്ദേഹം ചുമതലയേൽക്കുക.

 സിബി ജോർജിനെ ജപ്പാനിലെ ഇന്ത്യയുടെ അടുത്ത അംബാസഡറായി നിയമിച്ചു, അദ്ദേഹം ഉടൻ സ്ഥാനമേൽക്കുമെന്ന്  പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News