യൂറോപ്പില്‍ നിന്നെത്തിച്ച ഹാഷിഷും കൊക്കെയ്ന്‍ പിടിച്ചെടുത്ത്‌ കുവൈറ്റ് എയര്‍ കസ്റ്റംസ്

  • 13/09/2022

കുവൈത്ത് സിറ്റി: യൂറോപ്യന്‍ രാജ്യത്ത് നിന്നെത്തിച്ച ഹാഷിഷും കൊക്കെയ്നും പിടിച്ചെടുത്തതായി എയര്‍ കസ്റ്റംസ് വിഭാഗം ഡയറക്ടര്‍ മുത്ലാഖ് അല്‍ എന്‍സി. സ്വകാര്യ ലഗേജിനുള്ളില്‍ ജാക്കറ്റുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. എട്ട് കിലോഗ്രാം ഹാഷിഷ്, ഒന്നര കിലോ കൊക്കെയ്ന്‍ എന്നിവയാണ് പിടിച്ചെടുത്തത്. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹ്, വാണിജ്യ മന്ത്രി ഫഹദ് അൽ ഷരിയാൻ എന്നിവരുടെ നിർദ്ദേശപ്രകാരം ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ്, സംയുക്ത സഹകരണത്തോടെ നിരവധി മയക്കുമരുന്നുകളും കള്ളക്കടത്തുകാരെയും  പിടികൂടുന്നത് തുടരുകയാണെന്ന് ഡയറക്ടര്‍ ജനറല്‍ സുലൈമാന്‍ അബ്‍ദുള്‍അസീസ് അല്‍ ഫഹദ് പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News