അഗ്നിശമനസേനാ ഉദ്യോഗസ്ഥന് 15 വർഷം തടവും 4 ദശലക്ഷം ദിനാർ പിഴയും വിധിച്ച് കുവൈറ്റ് ക്രിമിനൽ കോടതി

  • 13/09/2022

കുവൈത്ത് സിറ്റി: സിവിൽ സർവീസ് കമ്മീഷൻ വ്യവസ്ഥകള്‍ ലംഘിച്ച് ശമ്പളത്തിന്റെ മൂല്യം വർധിപ്പിച്ച കേസില്‍ അഗ്നിശമനസേനാ ഉദ്യോഗസ്ഥന് 15 വർഷം തടവും 4 ദശലക്ഷം ദിനാർ പിഴയും വിധിച്ച് ക്രിമിനൽ കോടതി. സിവിൽ സർവീസ് കമ്മീഷൻ വ്യവസ്ഥകള്‍ ലംഘിച്ച് ശമ്പളത്തിൽ കൃത്രിമം കാണിച്ച്  രണ്ട് വര്‍ഷത്തിനുള്ളില്‍ രണ്ട് മില്യണ്‍ ദിനാറാണ് ഉദ്യോഗസ്ഥന്‍ കൈക്കലാക്കിയത്. 2021 നവംബറില്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഉടന്‍ സംഭവം സ്ഥിരീകരിക്കുകയും അപലപിക്കുകയും ചെയ്യുന്ന ഒരു പ്രസ്താവനയുമായി അഗ്നിശമനസേന രംഗത്ത് വന്നിരുന്നു. ബന്ധപ്പെട്ട അതോറിറ്റികള്‍ അന്വേഷണത്തിനായി ഒരു കമ്മിറ്റിയെയും രൂപീകരിച്ചിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News