അബു ഹലീഫയിൽ ബാൽക്കണിയിൽനിന്നും വീണ് രണ്ട് പെൺകുട്ടികൾക്ക് ഗുരുതര പരിക്ക്

  • 14/09/2022

കുവൈറ്റ് സിറ്റി : അബു ഹലീഫ ഏരിയയിലെ വീടിന്റെ രണ്ടാം നിലയിൽ നിന്ന് വീണ് രണ്ട് പെൺകുട്ടികൾക്ക്  ഗുരുതരമായി പരിക്കേറ്റു, അവരെ അൽ-അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബു ഹലീഫ ഏരിയയിലെ ബ്ലോക്ക് 1 ൽ രണ്ട് കുട്ടികൾ വീണതായി എമർജൻസി മെഡിക്കൽ ടെക്‌നീഷ്യന്മാർക്ക് റിപ്പോർട്ട് ലഭിച്ചതായി ആരോഗ്യ വൃത്തങ്ങൾ അറിയിച്ചു. 

പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഈജിപിഷ്യൻ സ്വദേശികളായ രണ്ട് പെൺകുട്ടികളിൽ ഒരാൾക്ക് രണ്ട് വയസ്സും, അഞ്ചു വയസ്സുള്ള പെൺകുട്ടിക്ക്  തലയ്ക്ക് പരിക്കേറ്റതായും പെൽവിസിന് പൊട്ടലുണ്ടായതായും സംശയിക്കുന്നതായി ആരോഗ്യ വൃത്തങ്ങൾ സൂചിപ്പിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

 

Related News