കുവൈത്തിൽ സംയോജിത എയർ കാർഗോ സിറ്റി സ്ഥാപിക്കാൻ സിവിൽ ഏവിയേഷന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ

  • 15/09/2022


കുവൈത്ത് സിറ്റി: വടക്കൻ മേഖലയിലെ വിമാനത്താവളം സംബന്ധിച്ച് മുനിസിപ്പാലിറ്റിയിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷനിലെയും ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്ട്രക്ചർ പ്ലാനിലെയും നിരവധി ഉദ്യോഗസ്ഥർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി വൃത്തങ്ങൾ വെളിപ്പെടുത്തി. കൂടിക്കാഴ്ചയിൽ സിവിൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷന്റെ ഉപദേഷ്ടാവ് എയർ ട്രാഫിക് പ്രവചനങ്ങളെക്കുറിച്ച് ഒരു വിഷ്വൽ അവതരണം നടത്തുകയും മൂന്ന് ഘട്ടങ്ങളുള്ള പദ്ധതി വെളിപ്പെടുത്തുകയും ചെയ്തു.

2030 വരെ നീളുന്ന ഹ്രസ്വകാല പദ്ധതി, 2040 വരെ നീളുന്ന ഇടത്തരം പദ്ധതി, 2050 വരെയുള്ള ദീർഘകാല പദ്ധതി എന്നിവയാണ് അതരിപ്പിക്കപ്പെട്ടത്. സിവിൽ ഏവിയേഷനുമായി ചേർന്ന് 'കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ട് 2020 സ്ട്രക്ചർ സ്കീം' അപ്‌ഡേറ്റ് ചെയ്യാനുള്ള പദ്ധതിയാണ് ഉള്ളത്. സിവിൽ ഏവിയേഷൻ ദീർഘകാലാടിസ്ഥാനത്തിൽ കാർഗോ മേഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രദേശത്ത് എയർ കാർഗോയ്ക്കായി ഒരു സംയോജിത നഗരം സ്ഥാപിക്കും, ദീർഘകാല പദ്ധതിയിൽ രണ്ടാമത്തെ സ്റ്റേഷൻ T2 വിപുലീകരിക്കാനുള്ള സാധ്യതയുമുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News