നിയമലംഘനം: ഹവല്ലിയിലും സാൽമിയയിലും കടകൾ പൂട്ടിച്ചു

  • 15/09/2022

കുവൈത്ത് സിറ്റി: മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൻഫൂഹിയുടെ നിർദ്ദേശപ്രകാരം  എല്ലാ ഗവർണറേറ്റുകളിലെയും ജനറൽ ഫയർ ബ്രിഗേഡുമായി സഹകരിച്ച് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് പ്രവർത്തിക്കുന്ന വെയർഹൗസുകൾക്കെതിരായി ക്യാമ്പയിൻ തുടരുന്നു. ഹവല്ലി മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ എമർജൻസി ടീം പ്രദേശത്ത് ലൈസൻസുള്ള ലംഘിച്ച് അനധികൃതമായി വസ്ത്രങ്ങളുടെയും ഇലക്ട്രിക്കൽ ഉപകരണങ്ങളുടെയും സംഭരണത്തിന് ബേസ്മെന്റുകൾ ഉപയോ​ഗിക്കുന്നത് കണ്ടെത്തി. 

കൂടാതെ സാൽമിയ മേഖലയിലെ രണ്ട് കടകൾ അടച്ചുപൂട്ടി. മുനിസിപ്പാലിറ്റിയുടെ ലൈസൻസില്ലാതെ വസ്ത്രങ്ങളും വൈദ്യുതോപകരണങ്ങളും സംഭരിക്കാൻ ഉപയോഗിച്ചുകൊണ്ട് ലൈസൻസുള്ളതല്ലാത്ത ആവശ്യങ്ങൾക്ക് ഗോഡൗണുകൾ ഉപയോ​ഗിക്കുന്നത് കണ്ടെത്തിയതോടെയാണ് നടപടിയെന്ന് ഹവല്ലി മുനിസിപ്പാലിറ്റഇ ബ്രാഞ്ച് എമർജൻസി ടീം തലവൻ ഇബ്രാഹിം അൽ സബാൻ പറഞ്ഞു. ബേസ്‌മെന്റുകൾ അടച്ചുപൂട്ടിക്കൊണ്ട് നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. രണ്ട് വസ്തുവകകളുടെ ഉടമകൾക്ക് അവരെ ഒഴിപ്പിക്കാൻ മുന്നറിയിപ്പ് നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News