ഹവല്ലി ​ഗവർണറേറ്റിൽ പ്രവാസികൾ തിങ്ങിക്കൂടുന്നു , കർശന സുരക്ഷ പരിശോധനകൾക്ക് നിർദേശം

  • 16/09/2022


കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നിർദേശങ്ങൾ നടപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ഊന്നിപ്പറഞ്ഞ് ഹവല്ലി ഗവർണർ അലി അൽ അസ്ഫർ. ഹവല്ലി ഗവർണറേറ്റ് ആക്ടിംഗ് സെക്യൂരിറ്റി ഡയറക്ടർ ബ്രിഗേഡിയർ സിയാദ് അൽ ഖത്തീബ്, ഹവല്ലി ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ബ്രിഗേഡിയർ ഫഹദ് അൽ ബദർ, ഹവല്ലി ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ മുബാറക് അൽ ഹജ്‌രി, ഹവല്ലി റെസ്‌ക്യൂ ഡയറക്ടർ കേണൽ റാഷിദ് അൽ ഹജ്‌രി എന്നിവർ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം ഓർമ്മിപ്പിച്ചത്.

ഗവർണറേറ്റിലെ ചില പ്രദേശങ്ങളിൽ താമാസക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട്. ഇത് മിക്ക ജോലി സമയങ്ങളിലും റോഡുകളെ തിരക്കേറിയതാക്കുന്നു. സ്വകാര്യ ഹൗസിംഗ് ഏരിയകളിൽ മൊബൈൽ ടാക്സികളുടെ നീണ്ടനിരയും ഉണ്ടാകുന്നുണ്ട്. ഇത് അസഹനീയമായി മാറിയിരിക്കുന്നുവെന്ന് അൽ അസ്ഫർ പറഞ്ഞു. മയക്കുമരുന്ന് ഉപയോ​ഗം കൂടുതൽ പടരുന്ന സാഹചര്യമുണ്ട്. ഈ അവസ്ഥയിൽ സുരക്ഷാ ജാഗ്രത ഉയർത്തുകയും ജനവാസ മേഖലകൾക്കുള്ളിൽ വ്യാപിപ്പിക്കുകയും ചെയ്യണമെന്നും നിയമലംഘകരോട് ഒരു വിട്ടുവീഴ്ചയുമില്ലാതെ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News