നേട്ടം കൊയ്ത് കുവൈത്തിലെ ആക്രി കച്ചവടക്കാർ

  • 17/09/2022

കുവൈത്ത് സിറ്റി: രാജ്യത്തെ ആക്രക്കച്ചവടം വളരെ ലാഭകരമെന്ന് റിപ്പോർട്ട്. ആക്രി കച്ചവടം ചെയ്യുന്നവർ  ദിവസവും പതിനായിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ആക്രി വസ്തുക്കൾ ശേഖരിക്കുന്നത് . പാർപ്പിട പ്രദേശങ്ങളിലെ തെരുവുകളിലൂടെ നിരന്തരം സഞ്ചരിച്ച് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളോ മറ്റുള്ള ആക്രി വസ്തുക്കളോ തിരയും. ഭാരം കുറഞ്ഞതും എന്നാൽ, വില കൂടിയതുമായ വസ്തുക്കളാണ് കൂടുതൽ ശേഖരിക്കുക. അലുമിനിയം, ഇരുമ്പ്, പ്ലാസ്റ്റിക്ക് തുടങ്ങി ഉപയോ​ഗിച്ച വസ്ത്രങ്ങൾ വരെ ആക്രികച്ചവടം ചെയ്യുന്നവർ ശേഖരിക്കും.

മുനിസിപ്പാലിറ്റിയുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്ന ക്ലീനിംഗ് കമ്പനികളുമായി അഫിലിയേറ്റ് ചെയ്തും ഇവർ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ ആക്രി ശേഖരണം വളരെ പ്രത്യേകതകൾ ഉള്ളതാണെന്ന് ശുചീകരണ പ്രവർത്തനങ്ങൾ ചെയ്യുന്നവർ പറയുന്നു . ഉദാഹരണത്തിന്, അലുമിനിയം, ഇരുമ്പ്, ബാറ്ററികൾ, ചിലപ്പോൾ കാർട്ടണുകൾ തുടങ്ങിയ പുനരുപയോഗിക്കാവുന്ന വസ്തുക്കൾ ശേഖരിക്കുന്നതിലാണ് ഒരാൾ പ്രവർത്തിക്കുക. 

ഫർണിച്ചർ അല്ലെങ്കിൽ ഇലക്ട്രിക്കൽ വീട്ടുപകരണങ്ങൾ വന്നാൽ  ഈ തരത്തിലുള്ള വസ്തുക്കൾ ശേഖരിക്കുന്ന സഹപ്രവർത്തകരുമായി ആശയവിനിമയം നടത്തും.  മെറ്റീരിയലുകളുടെ തരവും ഗുണനിലവാരവും അനുസരിച്ച് രണ്ട് മുതൽ അഞ്ച് ദിനാർ വരെയുള്ള ഒരു തുകയ്ക്ക് അത് എടുക്കുകയും പങ്കിടുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

 ഒരു പകുതി ലോറി ലോഡിന് 10 മുതൽ 15 ദിനാർ വരെ വില വരും. ഇരുമ്പ് സാമഗ്രികൾ അല്ലെങ്കിൽ ഫർണിച്ചറുകൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവ ശേഖരിക്കുകയും വിൽക്കുകയും താൽക്കാലിക മാർക്കറ്റുകൾ അല്ലെങ്കിൽ വെള്ളിയാഴ്ച ചന്തയിൽ ചെയ്യുന്നതാണ് "സ്ക്രാപ്പ് കളക്ഷൻ" വ്യാപാരത്തിൽ നേടാനാവുന്ന ഏറ്റവും മികച്ച ലാഭമെന്ന് ഇവർ പറയുന്നു . 

ലൈസൻസില്ലാതെ ഈ വ്യാപാരത്തിൽ പ്രവർത്തിക്കുന്നവരെ നിയമപരമായ ഉത്തരവാദിത്തത്തിന് വിധേയമാക്കുകയും ചിലപ്പോൾ നാടുകടത്തലിന് കാരണമാവുകയും ചെയ്യുന്ന നിയമലംഘന തൊഴിലുകളിൽ ഒന്നാണ് സ്ക്രാപ്പ് ശേഖരണത്തിന്റെയും സംഭരണത്തിന്റെയും തൊഴിലെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇


Related News