പ്രവാസി ഹെൽത്ത് ഇൻഷുറൻസ് ഹോസ്പിറ്റൽസ്; ഈ വര്ഷം പ്രവർത്തനം ആരംഭിക്കും

  • 08/10/2022


കുവൈത്ത് സിറ്റി: ഹെൽത്ത് ഇൻഷുറൻസ് ഹോസ്പിറ്റൽസ് കമ്പനി (ധമാൻ) ഈ വർഷം അവസാനത്തോടെ തുറക്കുമെന്ന് പ്രതീക്ഷ. കുവൈത്ത് വിഷൻ 2035ൽ ഉൾപ്പെടുത്തിയിട്ടുള്ള പദ്ധതി പ്രവാസികൾക്ക് സേവനം നൽകുന്നതിനുള്ള പ്രവർത്തന ഘട്ടത്തിലേക്ക് കടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. പ്രവർത്തനം ആരംഭിക്കുന്നതിന്റെ തീയതി ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും, പ്രവാസികൾക്കുള്ള ധമാന്റെ പ്രവർത്തനം സംബന്ധിച്ച് തത്വത്തിലുള്ള ധാരണയാണ് ലവന്നിട്ടുള്ളത്. ഇത് ആരോഗ്യം, ആഭ്യന്തരം, പൊതുമരാമത്ത് മന്ത്രാലയങ്ങളെ ആശ്രയിച്ചാകും പ്രവർത്തനം. 

കൂടാതെ, മാൻപവർ അതോറിറ്റി, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവ ചില നടപടികൾ കൈക്കൊള്ളണം. അല്ലെങ്കിൽ, ധമാന്റെ പ്രവർത്തനം തടസ്സപ്പെടും. ഡിസംബറിൽ തുറക്കാനുള്ള ലോജിസ്റ്റിക് തയ്യാറെടുപ്പുകൾ ധമാൻ പൂർത്തിയാക്കിയിട്ടുണ്ട്. ഇതിനകം നാല് ആരോഗ്യ കേന്ദ്രങ്ങൾ തുറന്നുവെന്നും അഞ്ചാമത്തേത് നവംബറിൽ തുറക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.  പ്രധാന ലക്ഷ്യം 600 കിടക്കകളാണെങ്കിലും, 330 കിടക്കകൾ വീതമുള്ള രണ്ട് ആശുപത്രികളിലും ധമാൻ സജ്ജീകരിച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ സ്ഥിരീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News