കുവൈത്തിൽ സെപ്റ്റംബറിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ വിപണി മൂല്യത്തിൽ ഗണ്യമായ കുറവ്

  • 08/10/2022

കുവൈത്ത് സിറ്റി: കഴിഞ്ഞ മാസം സ്വകാര്യ ഭവന റിയൽ എസ്റ്റേറ്റ് വിപണിയിൽ ഇടപാടുകളുടെ മൂല്യത്തിൽ ഗണ്യമായ കുറവുണ്ടായതായി കണക്കുകൾ. ഓ​ഗസ്റ്റിൽ 166.1 മില്യൺ ദിനാർ ആയിരുന്ന മൂല്യം സെപ്റ്റംബറിൽ 131.3 മില്യൺ ദിനാറായാണ് കുറഞ്ഞത്. 21 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2022 സെപ്റ്റംബറിൽ ഇതേ മേഖലയിലെ ഇടപാടുകളുടെ എണ്ണം 270 ആയും കുറഞ്ഞു, കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന 354 ഇടപാടുകളെ അപേക്ഷിച്ച് 23.7 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിട്ടുള്ളത്.

കുവൈത്തിലെ പലിശനിരക്കിലെ വർധന റിയൽ എസ്റ്റേറ്റ് വിപണിയിൽ കരിനിഴൽ വീഴ്ത്താൻ തുടങ്ങിയിട്ടുണ്ടെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്ന ത്, ഇത് ആഗോള സാമ്പത്തിക സ്ഥിതിക്ക് പുറമേ, വാങ്ങലിന്റെ വേഗത കുറച്ചതായി കണക്കാക്കപ്പെടുന്നു. റിയൽ എസ്റ്റേറ്റ് വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്താൻ ഈ സാഹചര്യത്തിന് സാധിച്ചിട്ടുണ്ട്. പണം സൂക്ഷിക്കുകയോ  മറ്റ് സുരക്ഷിത മേഖലകളിൽ നിക്ഷേപിക്കുകയോ ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്തു. നീതിന്യായ മന്ത്രാലയത്തിലെ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ, ഡോക്യുമെന്റേഷൻ വകുപ്പുകളിലെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2022 സെപ്റ്റംബർ നാല് മുതൽ 28 വരെയുള്ള കാലയളവിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ (കരാറുകളും ഏജൻസികളും) മൊത്തം മൂല്യം ഏകദേശം 252.73 മില്യൺ ദിനാർ ആണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News