സ്ത്രീകളുടെ പുരോഗതിക്കും ശാക്തീകരണത്തിനുമായി കൂടുതൽ പരിശ്രമങ്ങളുമായി കുവൈത്ത്

  • 08/10/2022

കുവൈത്ത് സിറ്റി: ഭരണഘടനാ മൂല്യങ്ങൾക്കും സുസ്ഥിര വികസനം 2030ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായും കുവൈത്തി സ്ത്രീകളെ ശാക്തീകരിക്കുന്നതിനും അവരുടെ സിവിൽ, രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക അവകാശങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമായി പരിശ്രമങ്ങളുടെ തുടർച്ചയുണ്ടാകുമെന്ന് കുവൈത്ത്. ജനറൽ അസംബ്ലിയുടെ മൂന്നാം കമ്മിറ്റിക്ക് മുമ്പാകെ സ്ത്രീകളുടെ പുരോഗതി സംബന്ധിച്ച ചർച്ചയിൽ ഐക്യരാഷ്ട്രസഭയിലെ സ്ഥിരം പ്രതിനിധി മവദ്ദ അൽ മൻസൂർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 

സമൂഹങ്ങളിൽ സ്ത്രീകളുടെ പങ്ക് ശക്തിപ്പെടുത്തുന്നതിനും അവരെ ശാക്തീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ശ്രമങ്ങളെ പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ കുവൈത്ത് പിന്തുണയ്ക്കുന്നുണ്ട്. കൂടാതെ രാജ്യങ്ങളും ബന്ധപ്പെട്ട അതോറിറ്റികളും സംഘടനകളും തമ്മിൽ ഈ മേഖലയിലെ വിവരങ്ങൾ, അനുഭവങ്ങൾ, അറിവുകൾ, മികച്ച സമ്പ്രദായങ്ങൾ എന്നിവ കൈമാറുന്നതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്ത്രീകളും പുരുഷന്മാരും പരസ്പര പൂരകങ്ങളാണെന്നും സമൂഹത്തിന്റെ പുരോഗതിയിൽ പങ്കാളികളാണെന്നും അൽ മൻസൂർ കൂട്ടിച്ചേർത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News