ഫഹാഹീൽ റോഡിൽ വാഹനാപടം; യുവതിക്ക് ദാരുണാന്ത്യം

  • 08/10/2022

കുവൈത്ത് സിറ്റി: ഫഹാഹീൽ റോഡിൽ ഉണ്ടായ കൂട്ടിയിടിയിലും വാഹനത്തിന് തീപിടിച്ചും കുവൈത്തി പൗരയായ സ്ത്രീ മരണപ്പെട്ടു. ഒരാൾക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇന്നലെ വൈകുന്നേരം സൽവ ഏരിയയ്ക്ക് എതിർവശം  ഫഹാഹീൽ റോഡിലാണ് സംഭവം. അപകടം കൈകാര്യം ചെയ്യാൻ അൽ ബിദാ സെന്ററിൽ നിന്നുള്ള അഗ്നിശമന സേനയ്ക്ക് സെൻട്രൽ ഓപ്പറേഷൻസ് റൂം നിർദ്ദേശം നൽകുകയായിരുന്നുവെന്ന് പബ്ലിക് ഫയർ സർവീസിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. അതേസമയയം, അൽ മിർഖാബിൽ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലും തീപിടിത്തമുണ്ടായി. അ​ഗ്നിശമന സേനയെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കിയെന്ന് ജനറൽ ഫയർ ബ്രി​ഗേഡ് അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News