വൈദ്യപരിശോധനകൾ പൂർത്തിയാക്കാനായി കുവൈത്ത് അമീർ ഇറ്റലിയിലേക്ക്

  • 08/10/2022

കുവൈറ്റ് സിറ്റി : പതിവ് വൈദ്യപരിശോധനകൾ പൂർത്തിയാക്കാൻ ഹിസ് ഹൈനസ് അമീർ ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് ഇന്ന് കുവൈത്തിൽനിന്ന്  ഇറ്റാലിയൻ റിപ്പബ്ലിക്കിലേക്ക് യാത്രതിരിച്ചു. 

ഹിസ് ഹൈനസ് ഡെപ്യൂട്ടി അമീറും കിരീടാവകാശിയുമായ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ്, ഹിസ് ഹൈനസ് ഷെയ്ഖ് നാസർ അൽ മുഹമ്മദ്, ഹിസ് ഹൈനസ് ഷെയ്ഖ് സബാ അൽ ഖാലിദ്,  പ്രധാനമന്ത്രി, ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആക്ടിംഗ് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ്, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ വിമാനത്താവളത്തിൽ യാത്രയയപ്പ് നൽകി. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News