മിർഖാബിൽ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം

  • 08/10/2022

കുവൈത്ത് സിറ്റി: മിർഖാബിൽ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം. അ​ഗ്നിശമന സേനയെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കിയെന്ന് ജനറൽ ഫയർ ബ്രി​ഗേഡ് അറിയിച്ചു. തീ അണയ്ക്കാനും അകപ്പെട്ടുപോയവരെ രക്ഷിക്കാനും അ​ഗ്നിശമന സേനയ്ക്ക് സാധിച്ചു. രക്ഷാപ്രവർത്തനത്തിനിടെ അഗ്നിശമന സേനാംഗങ്ങളിൽ ഒരാൾക്ക് പരിക്കേറ്റതിനാൽ ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അപകട അന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News