ഫോക്കസ് കുവൈറ്റ് യൂണിറ്റ് നാലിന്റെ പുതിയ ഭാരവാഹികൾ

  • 18/03/2023

 

കുവൈറ്റ് സിറ്റി: - ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ് കുവൈറ്റ് യൂണിറ്റ് നാലിന്റെ വാർഷിക യോഗം കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ഷാജൂ എം.ജോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. സോഫി ജോൺ സ്വാഗതവും ഷാജി തോമസ് അനുശോചന പ്രമേയവും യൂണിറ്റ് കൺവീനർ സജി ജോൺ വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. പ്രസിഡന്റ് സലിം രാജ്, ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ്, ജോ.സെക്രട്ടറി സുനിൽ ജോർജ് എന്നിവർ സംസാരിച്ചു. പുതിയ വർഷത്തെ ഭാരവാഹികളായി സോഫി ജോൺ(കേന്ദ്ര എക്സിക്യൂട്ടീവ് ) രൂപേഷ് കുമാർ (കൺവീനർ) മെൽബിൻ ജോയ്(ജോ. കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. രൂപേഷ് കുമാർ നന്ദി പറഞ്ഞു.

Related News