ലൈസൻസ് ഇല്ലാതെ സംഭാവന ശേഖരിക്കൽ; കുവൈത്തിൽ 19 നിയമ ലംഘനങ്ങൾ കണ്ടെത്തി

  • 18/04/2023

കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിലെ ചാരിറ്റി പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന സംഘം കർശന പരിശോധനകൾ തുടരുന്നു. മോസ്ക്കുകളിലേക്ക് 632 ഫീൽഡ് സന്ദർശനങ്ങളാണ് സംഘം നടത്തിയത്. വിവിധ ചാരിറ്റി സംഘടനകളുടെ ആസ്ഥാനങ്ങളിൽ 64 വിസിറ്റുകളും നടത്തി. 38 വസ്ത്ര ബൂത്തുകളാണ് പൂർണമായി നീക്കം ചെയ്തത്. സോഷ്യൽ മീഡിയയിലൂടെ നോമ്പ് തുറയ്ക്കായി സംഭാവനകൾ ആവശ്യപ്പെട്ട 16 റെസ്റ്റോറന്റുകൾ ടീമുകൾ കണ്ടെത്തി. 

ചാരിറ്റികൾ, ഫൗണ്ടേഷനുകൾ എന്നിവയുടെ വ്യവസ്ഥകൾ പാലിക്കാത്ത 10 പരസ്യങ്ങൾ നിരീക്ഷിച്ചിട്ടുണ്ട്. ആകെ 13 നിയമ ലംഘനങ്ങളാണ് മോസ്ക്കുകളിൽ കണ്ടെത്തിയത്. സോഷ്യൽ മീഡിയയിലൂടെ സംഭാവനകൾ ആവശ്യപ്പെട്ട 19 നിയമ ലംഘനങ്ങളും പിടികൂടിയിട്ടുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News