അന്വേഷണത്തിനിടെയിൽ കുവൈത്തി പൗരനെ കൊലപ്പെടുത്തി ഓഫീസർ; മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് പ്രതി

  • 19/04/2023

കുവൈത്ത് സിറ്റി: മുബാറക് അൽ കബീർ പ്രദേശത്ത് ഒരു പൗരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഉദ്യോഗസ്ഥനെ 21 ദിവസത്തേക്ക് തടങ്കലിൽ വയ്ക്കാൻ പബ്ലിക്ക് പ്രോസിക്യൂഷൻ ഉത്തരവ്.  സെൻട്രൽ ജയിലിലേക്ക് ഉദ്യോഗസ്ഥനെ റഫർ ചെയ്തിട്ടുണ്ട്. തനിക്ക് സ്കീസോഫ്രീനിയ ഉണ്ടെന്നും പ്രവർത്തനങ്ങൾക്ക് ഉത്തരവാദിയല്ലെന്നുമാണ് സംഭവത്തിൽ പ്രതിയായ ഉദ്യോ​ഗസ്ഥന്റെ വാദം. കൂടാതെ ഒരു മാനസികാരോ​ഗ്യ ആശുപത്രിയിൽ ചികിത്സയിലാണെന്ന് കാണിച്ച് മെഡിക്കൽ റിപ്പോർട്ടുകൾ സമർപ്പിച്ചു. കേസിൽ ഇപ്പോഴും അന്വേഷണം തുടരുകയാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News