ലോകമാകെയുള്ള സ്ത്രീകൾക്ക് പ്രചോദനമായി കുവൈത്തി ജനാൻ അൽ ഷിഹാബ്

  • 19/04/2023

കുവൈത്ത് സിറ്റി: ലോകമാകെയുള്ള സ്ത്രീകൾക്ക് പ്രചോദനമായി കുവൈത്തി എഞ്ചിനിയർ ജനാൻ അൽ ഷെഹാബ്. വേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർ​ഗനൈസേഷൻ അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും സ്വന്തം മാസികയിലും ജനാൻ അൽ ഷിഹാബിന്റെ വിജയഗാഥ പ്രസിദ്ധീകരിച്ചു. ഇൻവെന്റർമാർക്കും ഇന്നൊവേറ്റർമാർക്കുമുള്ള ഗ്ലോബൽ വിമൻസ് നെറ്റ്‌വർക്കിന്റെ ആദ്യത്തെ കുവൈറ്റ് , അറബ് അംബാസഡറാണ് ജനാൻ അൽ ഷിഹാബ്.

കൂടാതെ, കാനഡയിലെ ടൊറന്റോ ഇന്റർനാഷണൽ ഇൻവെൻഷൻ മേളയിൽ പങ്കെടുത്തപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച കണ്ടുപിടുത്തത്തിനുള്ള പുരസ്കാരവും നേടിയിരുന്നു. അകലെ നിന്ന് വയർലെസ് പവർ ട്രാൻസ്മിഷൻ സിസ്റ്റം കണ്ടുപിടിച്ചതിന്, അവൾ ആറ് സ്വർണ്ണ മെഡലുകളാണ് ജനാൻ നേടിയത്. വേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷന്റെ ഈ ബഹുമതി നേടാനായതിൽ ജനാൻ സന്തോഷം പ്രകടിപ്പിച്ചു. പുതിയ കണ്ടുപിടിത്തങ്ങളുടെ പണിപ്പുരയിലാണ് താനെന്ന് അൽ ഷിഹാബ് പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News