ഈദുൽ ഫിത്തർ; കുവൈത്തിൽ മധുരപലഹാരങ്ങളുടെ ഡിമാൻഡ് കുതിച്ചുയർന്നു

  • 19/04/2023

കുവൈത്ത് സിറ്റി: രാജ്യം ഈദ് ആഘോഷിക്കാൻ തയാറെടുക്കുമ്പോൾ മധുരപലഹാരങ്ങളുടെ ഡിമാൻഡ് കുതിച്ചുയർന്നു. മധുരപലഹാരങ്ങളുടെ ആവശ്യം ഈദിന് നാല് ദിവസം മുമ്പ് ആരംഭിക്കുകയും അതിന്റെ ദിവസങ്ങളിൽ തുടരുകയും ചെയ്യുകയാണ് പതിവെന്ന് കച്ചവടക്കാർ പറഞ്ഞു. ഇത്തവണ വിൽപ്പന 70 ശതമാനത്തിലധികം ഉയരുമെന്നാണ് പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു. ഈദ് മധുരപലഹാരങ്ങൾ ഇന്നും നിലനിൽക്കുന്ന ഒരു പഴയ കുവൈത്തി സംസ്കാരത്തിന്റെ ഭാ​ഗമാണ്.

ഡിമാൻഡ് കൂടിയതോടെ മധുരപലഹാരങ്ങളുടെ വിലയും കൂടിയിട്ടുണ്ട്. അൽ ഹരീം മാർക്കറ്റ് സ്ട്രീറ്റ്, അൽ ജാത്ത് സ്ട്രീറ്റ്, അൽ ഗർബല്ലി സ്ട്രീറ്റ്, അൽ ഹൽവ സ്ട്രീറ്റ് എന്നിങ്ങനെയുള്ള മധുരപലഹാര വ്യവസായത്തിന് പേരുകേട്ട നിരവധി തെരുവുകൾ തന്നെയുണ്ട്. ഇവിടെയെല്ലാം വലിയ തിരക്ക് അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. കുവൈറ്റ് രാഹാഷ് അല്ലെങ്കിൽ ഡംപ്ലിം​ഗ്സിന് ആവശ്യക്കാർ ഏറെയാണ്. കുവൈത്തിന്റെ തനതായ മധുപലഹാരങ്ങൾക്കൊപ്പം തുർക്കി, സിറിയ എന്നിവിടങ്ങളിൽ നിന്നുള്ള സ്വീറ്റ്സുകൾക്കും ആവശ്യക്കാരുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News