മൂന്നാം ബാച്ച് പലസ്ഥീനി അധ്യാപകർ കുവൈത്തിലെത്തും

  • 19/04/2023

കുവൈത്ത് സിറ്റി: പലസ്ഥീനിൽ നിന്നുള്ള മൂന്നാം ബാച്ച് അധ്യാപക സംഘം കുവൈത്തിലെത്തും.  ചില വിദ്യാഭ്യാസ സ്പെഷ്യലൈസേഷനുകളിലെ കുറവ് നികത്താൻ ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമായാണ് വിദ്യാഭ്യാസ മന്ത്രാലയത്തിലെ അഡ്മിനിസ്ട്രേറ്റീവ് അധികൃതർ പലസ്ഥീനിൽ നിന്ന് അധ്യാപകരെ എത്തിക്കുന്നത്. വിദേശ കരാറുകളുടെ ഭാഗമായി 53 പലസ്ഥീൻ അധ്യാപകർ കഴിഞ്ഞ ദിവസം രാജ്യത്തെത്തിയിരുന്നു. പലസ്ഥീനിൽ നിന്ന് കരാർ എടുത്തിട്ടുള്ള പുതിയ അധ്യാപകരുടെ എണ്ണം 165 ആണ്. ബാക്കിയുള്ള അധ്യാപകർ ഈ മാസത്തിലും അടുത്ത മെയ് മാസത്തിലും ബാച്ചുകളായി എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രാലയം അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News