കുവൈത്തിൽ ഈദ് അവധിക്ക് ശേഷം സർക്കാർ ഏജൻസികളിൽ ഔദ്യോഗിക ജോലി സമയം നിശ്ചയിച്ചു

  • 19/04/2023



കുവൈത്ത് സിറ്റി: ഈദ് ഉൽ ഫിത്തർ അവധിക്ക് ശേഷമുള്ള സർക്കാർ ഏജൻസികളിൽ ഔദ്യോഗിക ജോലി സമയം നിശ്ചയിച്ച് സിവിൽ സർവീസ് ബ്യൂറോ. ഫ്ലെക്സിബിൾ വർക്കിംഗ് സിസ്റ്റത്തിന്റെ പഠനം പൂർത്തിയാകുന്നതുവരെ ഈ സംവിധാനം മാസങ്ങളോളം തുടരുമെന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. സിവിൽ സർവീസ് കൗൺസിലിലേക്ക് അവതരിപ്പിക്കുന്നതിനായിട്ടാണ് ബന്ധപ്പെട്ട അതോറിറ്റികളുമായി സഹകരിച്ച് സിവിൽ സർവീസ് ബ്യൂറോ പഠനം നടത്തുന്നത്. വ്യവസ്ഥകൾക്ക് അനുസൃതമായി ഓരോ ആഴ്ചയും ഞായറാഴ്ച മുതൽ വ്യാഴം വരെ, പ്രതിദിനം ഏഴ് മണിക്കൂർ എന്ന നിരക്കിൽ നാല് ഷിഫ്റ്റുകളാണ് ഉണ്ടായിരിക്കുക. 

1. രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ
2. രാവിലെ ഏഴര മുതൽ ഉച്ചയ്ക്ക് രണ്ടര വരെ
3. രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ശേഷം മൂന്ന് വരെ
4. രാവിലെ എട്ടര മുതൽ ഉച്ചയ്ക്ക് ശേഷം മൂന്നര വരെ

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News