ഈദ് അവധി; കുവൈത്ത് അന്താരാഷ്ട്ര വീമാനത്താവളം വഴി സഞ്ചരിക്കുന്നത് 220,000 യാത്രക്കാർ

  • 20/04/2023


കുവൈറ്റ് സിറ്റി : ഈദ് അൽ ഫിത്തർ അവധിക്കാലത്ത്, പ്രത്യേകിച്ച് വ്യാഴാഴ്ച മുതൽ ഏപ്രിൽ 25 വരെ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പുറത്തേക്കുമായി  220,000 യാത്രക്കാരെത്തുമെന്ന് സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ പ്രതീക്ഷിക്കുന്നു. വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന ഏജൻസികൾ യാത്ര സുഗമമാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്.

ദുബൈ, ഇസ്താംബുൾ, സബീഹ, ജിദ്ദ, ദോഹ എന്നിവിടങ്ങളിലേക്കാണ് ഈദ് അവധിക്കാലത്ത് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്യുന്നത്. അവധിക്കാലത്തെ തിരക്ക് പരി​ഗണിച്ച് ഫീൽഡ് പ്ലാനുകൾ അവലോകനം ചെയ്യുന്നതിനായി വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന ഏജൻസികൾ കഴിഞ്ഞ ദിവസങ്ങളിൽ ഗ്രൗണ്ട് സർവീസ് പ്രൊവൈഡർമാരുമായി നിരവധി മീറ്റിംഗുകൾ നടത്തിയിരുന്നു. അന്താരാഷ്ട്ര, പ്രാദേശിക എയർലൈനുകൾ മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ഏഷ്യ, അമേരിക്ക എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് സർവ്വീസുകൾ നടത്തുന്നതെന്ന് അഡ്മിനിസ്ട്രേഷനിലെ പ്ലാനിംഗ് ആൻഡ് പ്രോജക്ട് അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സാദ് അൽ ഒതൈബി സ്ഥിരീകരിച്ചു

ഈ കാലയളവിൽ 110,000 യാത്രക്കാർ പുറപ്പെടുമ്പോൾ 110,000 പേർ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. 1,800 വിമാനങ്ങൾ സർവീസ് നടത്തുമെന്നും 900-ലധികം വീമാനങ്ങൾ  പുറപ്പെടുമ്പോൾ  900  വീമാനങ്ങൾ എത്തിച്ചേരുമെന്നും, ആഭ്യന്തര മന്ത്രാലയത്തിന്റെയും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസിന്റെയും നേതൃത്വത്തിൽ വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന എല്ലാ സർക്കാർ ഏജൻസികളുടെയും, എയർലൈനുകളുടെയും ഗ്രൗണ്ട് സർവീസ് പ്രൊവൈഡർമാരുടെയും ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇


Related News