കുവൈത്ത്സമൂഹത്തിന്റെ ഭാ​ഗം തന്നെയാണ് രാജ്യത്തുള്ള ഇന്ത്യക്കാരെന്ന് ഇന്ത്യൻ സ്ഥാനപതി

  • 20/04/2023

കുവൈത്ത് സിറ്റി: കുവൈത്ത് സർക്കാരിനും നേതൃത്വങ്ങൾക്കും ജനങ്ങൾക്കും ഈദ് അൽ ഫിത്തർ ആശംസകൾ നേർന്ന് കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക. ഇരു രാജ്യങ്ങൾക്കും എല്ലാ നന്മയും സുരക്ഷയും ഉണ്ടാകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  വിവിധ പ്രാദേശിക ശൈലികളിലായി ഇന്ത്യയിലും രാജ്യത്തുടനീളം ഈദ് ആഘോഷിക്കാറുണ്ട്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മുസ്ലീം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വ്യത്യസ്‌ത മതവിശ്വാസികൾ തികഞ്ഞ ഐക്യത്തോടെയാണ് ഇന്ത്യയിൽ ജീവിക്കുന്നത്. അതാണ് ഇന്ത്യയുടെ മുഖമുദ്ര. കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമെന്ന നിലയിൽ ഇന്ത്യൻ സമൂഹം ഇന്നു് കുവൈത്ത് സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണ്. കുവൈത്തിന്റെ വികസനത്തിനും വളർച്ചയ്ക്കും ഇന്ത്യൻ സമൂഹം നൽകുന്ന സംഭാവനകളിൽ ഇന്ത്യൻ സമൂഹത്തിന് അഭിമാനമുണ്ട്. ഈ ബന്ധം  വരും വർഷങ്ങളിലും ദൃഢമായി തുടരുമെന്ന ആത്മവിശ്വാസവും ഈദ് വേളയിൽ ഇന്ത്യൻ സ്ഥാപപതി പ്രകടിപ്പിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News