ഈദ് അവധി ദിനങ്ങൾ; കുവൈത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

  • 20/04/2023


കുവൈത്ത് സിറ്റി: ഈദ് അൽ ഫിത്തർ അവധി ദിനങ്ങളുടെ അവസാനം വരെ പകൽ സമയത്ത് രാജ്യത്തെ കാലാവസ്ഥ ചൂടുള്ളതായിരിക്കുമെന്ന് കാലാവസ്ഥ വിഭാ​ഗം അറിയിച്ചു. പകൽ ചൂടും രാത്രി മിതമായ തണപ്പും നിറഞ്ഞ കാലാവസ്ഥയായിരിക്കും ഇന്ന് മുതൽ ഈദ് അൽ ഫിത്തറിന്റെ അവസാനം വരെ ഇടയ്ക്കിടെ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു. അടുത്ത തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാകും മഴയ്ക്കുള്ള സാധ്യത വർധിക്കുമെന്ന് കാലാവസ്ഥ വിദ​ഗ്ധൻ അബ്‍ദുൾ അൽ ഖരാവി പറഞ്ഞു. മണിക്കൂറിൽ 55 കിലോമീറ്റർ വേ​ഗത്തിൽ കാറ്റ് വീശിയേക്കും, ഇത് പൊടി ഉയരുന്നതിന് കാരണമാകും. തിരമാല ഉയർന്ന് വീശിയേക്കുമെന്നുള്ള മുന്നറിയിപ്പും അ​ദ്ദേഹം നൽകി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News